Actress Case: Balachandra Kumar open up about Fake Case, | നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാനമായ വഴിത്തിരിവ് ഉണ്ടായത് എട്ടാം പ്രതി ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്ത് വന്നതോടെയായിരുന്നു. ദിലീപിന് കുരുക്കാവുന്ന ഒട്ടനവധി മൊഴികളും ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ഇതോടെ തുടരന്വേഷണവും പുതിയ കേസുമൊക്കെയായി മുന്നോട്ട് പോവുന്നതിനിടയിലാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന ആരോപണവുമായി ഒരു യുവതി രംഗത്ത് എത്തുന്നത്.